• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

നീ.... | ബാല്യകാലസഖി |balyakaalasakhi

നീ....

_____________________
നിങ്ങൾക്കും എഴുതാം.... Click Here..!
_____________________


കൂട്ട് എന്തെന്ന് പഠിപ്പിച്ചത് നീയാണ്.
കൂടെ നിന്നവനും...
ഇരുളിൽ ഒറ്റപ്പെട്ടപ്പോൾ,
വിജനമായ വഴികളിൽ,
വാക്കുകൾ പ്രകാശമാക്കി
നീ വന്നത് ഓർക്കുന്നു.
പ്രശ്നങ്ങളിൽ ഓർമ വരുന്ന
മുഖങ്ങൾ അപൂർവമാണ് പോലും.....
അപ്പോൾ നീ എനിക്കെന്റെ
അപൂർവതയുടെ സൗന്ദര്യമാണെന്ന്
പറയാതെ വയ്യ !
എന്റെ വിരസതയുടെ
നേരങ്ങളിൽ,
നിന്നിലെ തിരക്കുകൾ
ഓർക്കാതെയോടി വന്ന്
നേരം പകുത്ത
കൂട്ടിന്റെ പാതിയാണ്
നീ എനിക്ക്..
ആശ്വാസത്തിന്റെ നിറവ്,
പ്രതീക്ഷയുടെ ഉണർവ്,
തളർന്ന് പോകുന്ന
ചിന്തകളിലെ
പ്രത്യാശയുടെ ചില്ല.
പിന്നെയുമെന്തൊക്കെയോ....
കൂടെപ്പിറപ്പായ സ്നേഹമേ,
നിന്നെയോർക്കുമ്പോൾ
കരുത്തെന്ന് തോന്നുന്ന
ഇന്ദ്രജാലത്തെ ഞാൻ
സൗഹൃദമെന്ന് വിളിക്കുന്നു..........

-ആശാദേവി.ജെ

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top