• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

ബുള്ളറ്റ് (ഭാഗം 1)


ബുള്ളറ്റ്*  (ഭാഗം 1)
നിങ്ങൾക്കും എഴുതാം Click Here...


രാവിലെ എഴുന്നേറ്റ് പല്ലു തേപ്പും കുളിയും കഴിഞ്ഞ് ഓഫീസിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്.
രണ്ട് ദിവസം മുമ്പ് വാങ്ങിയ രെജിസ്റ്റർഡ് പോലും ആവാത്ത റോയൽ എൻഫീൽഡ് എന്നെയും നോക്കി പുഞ്ചിരിക്കുകയാണ്. ആറ്റ് നോറ്റ് വാങ്ങിയ വണ്ടിയാണ്. അതിൽ ഞെളിഞ്ഞിരുന്ന് എല്ലാവരുടെയും മുമ്പിൽ ഷൈൻ ചെയ്യണം. അതിന് വേണ്ടി തന്നെയാണ് പതിവിലും നേരത്തേ എഴുന്നേറ്റ് കുളിച്ചു കുട്ടപ്പനായത്.
അങ്ങനെ നിലത്ത് പതിച്ചിരുന്ന സ്റ്റാൻഡ് തട്ടി ഇടത്തെ കാലിലെ ഗിയര് മുകളിലേക്ക് വലിച്ച് ഫസ്റ്റ് ഗിയറിലിട്ട് ക്ലച്ച് പതുക്കെയിളക്കി വണ്ടി മുന്നോട്ടേക്ക് ചലിപ്പിക്കാൻ തുടങ്ങി. വാഹനം കയ്യിൽ കിട്ടിയവാടുള്ള ആവേഷത്തിലും ആഹ്ലാദത്തിലും എഴുപത് എഴുപത്തിയഞ്ച് വേഗതയിലാണ് വണ്ടി കുതിക്കുന്നത്‌.
കുറച്ചകലെ ഒരു ബസ് സ്റ്റോപ്പിന്റെ വക്കിൽ എത്തിയപ്പോൾ ഒരു പെണ്കുട്ടി കൈ കാണിച്ചു, അടുത്ത് ചെന്ന് വണ്ടിയുടെ ബ്രെക്കിട്ട് നിലത്ത് കാല് കുത്തി നിന്നു.
"എന്താണ് കുട്ടി"
എന്ന് ചോദിച്ചു തീരും മുമ്പേ പിറകിൽ തൂക്കിയിരുന്ന ബാഗ് കയ്യിൽ പിടിച്ച് എന്റെ വണ്ടിയുടെ പിറകിലെ സീറ്റിലേക്ക് വലിഞ്ഞു കയറി
"പെട്ടെന്ന് വണ്ടിയെടുക്കു ഇക്കാ പ്ലീസ്"
കണ്ടാൽ ഒരു പതിനാറ് പതിനേഴ് മാത്രം പ്രായം തോന്നിക്കുന്ന ആ പെണ്കുട്ടി എന്റെ പിന്നിലെ സീറ്റിൽ കയറിയതിൽ ഞാൻ പരിഭ്രാന്തനായി.
'എന്താണ് കുട്ടി കാര്യം, കാര്യം പറയാതെ ഞാൻ മുമ്പോട്ട് ചലിക്കില്ല'
'എനിക്ക് ക്ലാസ് ലേറ്റ് ആവും.. പ്ളീസ് പെട്ടെന്ന് വണ്ടിയെടുക്കു'
അവളുടെ മുഖം വിയർക്കുന്നുണ്ടായിരുന്നു
എന്തോ കള്ളത്തരം മണത്തറിഞ്ഞ ഞാൻ അവിടെ നിന്നും വണ്ടിയെടുത്ത് കുറച്ചകലെ ഒരു സ്ഥലത്ത് ബ്രെക്കിട്ടു.
'നീയാരാണ് , നിനക്കെവിടെയാണ് പോവേണ്ടത് , എനിക്ക് ഓഫീസിൽ പോവണം കുട്ടി'
അത് കേട്ടതും അവൾ വണ്ടിയിൽ നിന്നും ഇറങ്ങി
'സോറി'
എന്ന ഒറ്റ ഇംഗ്ലീഷ് വാക്കിൽ എല്ലാം ഒതുക്കി കിട്ടിയ ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിട്ടു.
സംഭവിച്ചത് എന്താണെന്നൊരു എത്തും പിടിയും കിട്ടാതെ സ്വപ്നത്തിലെന്ന പോലെ ഞാനല്പ നേരം സ്തംഭിച്ചു നിന്നു.
ഒന്ന് ബൈ പോലും പറയാതെ ആ കുട്ടി പോയതിൽ എനിക്കിത്തിരി സങ്കടം തോന്നിയെങ്കിലും അതൊന്നും കാര്യമാക്കാതെ ഞാനെന്റെ ഓഫീസും ലക്ഷ്യം വെച്ച് മുന്നോട്ട് കുതിച്ചു.
****
വൈകുന്നേരം ഡ്യൂട്ടിയൊക്കെ കഴിഞ്ഞ് തിരിച്ച് വരുമ്പോഴും ആ കുട്ടിയുടെ മുഖം തന്നെയായിരുന്നു മനസ്സിൽ. പോകുന്ന വഴി ആ ബസ് സ്റ്റോപ്പ് എത്തിയപ്പോൾ വണ്ടിയൊന്ന് സൈഡാക്കി ചുറ്റുഭാഗവും നോക്കി. എങ്ങും ആ കുട്ടിയില്ല എന്ന് മനസ്സിലാക്കിയപ്പോൾ ഒരു വേദനയോടെ ഞാൻ എന്റെ വീട് ലക്ഷ്യം വെച്ച് വിട്ടു.
അന്ന് രാത്രി ഉറക്കിൽ പോലും ആ കുട്ടി മാത്രമായിരുന്നു മനസ്സിനുള്ളിൽ.
പിറ്റേന്നും ഇന്നലെ ഇറങ്ങിയ അതേ സമയത്ത് തന്നെ വീട്ടിൽ നിന്നും പുറപ്പെട്ടു എങ്ങാനും ആ കുട്ടിയെ കണ്ടാലോ എന്ന ആകാംക്ഷയിൽ. ആ ബസ് സ്റ്റോപ്പ് എത്തിയപ്പോൾ വണ്ടിയുടെ വേഗത കുറച്ചു , പക്ഷെ ആ കുട്ടിയെ കണ്ടില്ല . നിരാശനായി ഞാൻ വണ്ടി മുന്നോട്ടേക്ക് ചലിപ്പിച്ചപ്പോൾ പെട്ടെന്ന് പിന്നിൽ നിന്നും ഒരു ശബ്ദം
'എസ്ക്യൂസ് മീ'
തിരിഞ്ഞു നോക്കിയപ്പോൾ ഇന്നലെ കണ്ട അതേ കുട്ടി.
എന്നെ തിരിച്ചറിഞ്ഞത് കൊണ്ടാവണം ഞാനാണെന്നു മനസ്സിലാക്കിയ ഉടനെ
"സോറി"
എന്നും പറഞ്ഞ് ആ കുട്ടി തിരിഞ്ഞു നടന്നു.
ഞാൻ വണ്ടി സൈഡാക്കി സ്റ്റാന്റിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി ആ കുട്ടിയുടെ അടുത്തേക്ക് പോയി.
'ഹലോ'
' യെസ് '
ആ കുട്ടി തിരിഞ്ഞു നോക്കി.
പക്ഷെ എന്നെ കണ്ടതോടെ മുഖം ചുളിച്ച് കുട്ടി മുന്നോട്ടെക്ക് തന്നെ നടന്നു
'ഒരു നിമിഷം'
എന്റെ ശബ്ദത്തെ കേട്ടഭാവം നടിക്കാതെ അവൾ നടന്നു നീങ്ങി
'പ്ളീസ്'
എന്റെ അപേക്ഷയെ അവൾ നിരസിച്ചില്ല
'എന്താ..? എന്താണ് വേണ്ടത്..?'
'ഒന്നും വേണ്ട.. കുട്ടി ആരാണ്.. എന്താണ് പേര് അതൊന്ന് പറഞ്ഞാൽ മതി'
'അറിയാത്തവരോട് ഞാൻ സംസാരിക്കാറില്ല'
'അറിയാത്തവരോട് ലിഫ്റ്റ് ചോദിക്കുന്നത്കൊണ്ട് കുഴപ്പമില്ല അല്ലെ'
ആ കുട്ടി ദേഷ്യത്തോടെ ഒന്ന് നോക്കി. പിന്നെയൊന്ന് നടുവീർപ്പിട്ടവിടെ നിന്നു
'വിരോധമില്ലെങ്കിൽ ഞാൻ  ഡ്രോപ്പ് ചെയ്യാം'
'അയ്യോ വേണ്ട . ഇയാൾക്ക് ഓഫീസിൽ പോവേണ്ടതല്ലേ'
പുച്ഛത്തോടെയുള്ള അവളുടെ ആ സംസാരം സത്യത്തിൽ എന്നെ ചിരിപ്പിക്കുകയാണ് ചെയ്തത്.
'സാരമില്ല.. ഞാൻ ഡ്രോപ്പ് ചെയ്തോളാം പ്ലീസ്'
'Hm..'
താത്പര്യമില്ലാത്തത് പോലെ അവൾ എന്റെ എൻഫീൽഡിന്റെ പിറകിൽ കയറിയിരുന്നു. ചെറുപുഞ്ചിരിയോടെ ഞാൻ വണ്ടി മുന്നോട്ടേക്ക് ചലിപ്പിച്ചു.
' തനിക്കെവിടെയാണ് പോവേണ്ടത് '
'സ്കൂളിൽ'
അവൾ അവളുടെ സ്കൂൾ പറഞ്ഞു തന്നു. പിന്നെ ഒന്നും മിണ്ടിയില്ല ഞാൻ എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി പറയും. സത്യത്തിൽ അതെനിക്ക് മടുപ്പായിരുന്നു അതുകൊണ്ടു തന്നെ പിന്നെ ഞാനും ഒന്നും സംസാരിച്ചില്ല.
അവളുടെ സ്കൂളിന്റെ അടുത്തെത്തിയപ്പോൾ ഞാൻ വണ്ടി സൈഡാക്കി നിറുത്തി.
' ഇറങ്ങിക്കോളൂ തന്റെ സ്കൂളെത്തി '
ഒന്നും മിണ്ടാതെ ഇറങ്ങി അവൾ നടന്നു.
അവളുടെ ആ പെരുമാറ്റം എന്നിൽ നിരാശയേകി. കാല് കയറ്റി വെച്ച് ഗിയർ മുകളിലേക്കിട്ട് വണ്ടി അല്പം മുന്നോട്ടെക്ക് ചലിപ്പിച്ചപ്പോൾ പിന്നിൽ നിന്നും ഒരു വിളി
' മാഷേ.. '
' ആകാംക്ഷയോടെ ഞാൻ  ബ്രെക്കിട്ടു തിരികെ നോക്കി'
അപ്പോഴതാ വിടർന്ന പുഷ്പം പോലെ ചന്ദ്രനെ തോല്പിക്കും പ്രകാശംപോലെ പുഞ്ചിരിച്ചുകൊണ്ടവൾ നടുവിന് കൈവെച്ചവിടെ നിൽക്കുന്നു.
സന്തോഷവാനായ ഞാൻ എന്താ എന്ന മട്ടിൽ തലയൊന്നനക്കി
'താങ്ക്സ്.,
ബൈ.'
'ബൈ'
ചിരിച്ചുകൊണ്ട് ഞാൻ മറുപടി കൊടുത്തു.
'എന്റെ പേരറിയണ്ടേ..?'
'അറിയണം'
'നാളെ പറയാം.. ശരി പോവട്ടെ.. സമയമായി ബൈ '
അതും പറഞ്ഞ് നിറഞ്ഞ പുഞ്ചിരിയും നൽകി അവൾ സ്കൂളിന്റെയുള്ളിലേക്ക് ഓടിക്കയറി.
മനംനിറഞ്ഞ് സന്തോഷത്തോടെ ഞാൻ ഓഫീസിലേക്ക് പോയി. പ്രിയപ്പെട്ടതെന്തോ കളഞ്ഞ് പോയി തിരിച്ച് കിട്ടിയ ലാഘവത്തിലായിരുന്നു ഞാൻ.
അങ്ങനെ അന്നത്തെ ദിവസവും ഒരുപാട് മധുരത്തോടെ കഴിഞ്ഞു.
പിറ്റേന്ന്
ബുള്ളറ്റിൽ ചീറിപ്പാഞ്ഞ് അവളെയും നോക്കി ആ ബസ് സ്റ്റോപ്പിന്റെയടുത്തെത്തി.
ആരെയോ കാതിരിക്കുന്നത്പോലെ അവളവിടെ നിൽപ്പുണ്ടായിരുന്നു.
സുറുമക്കണ്ണുകളാൽ എന്റെ കണ്ണുകളെ വിസ്മയിപ്പിച്ച അവൾ
ആദ്യത്തതിലും സുന്ദരിയായിരുന്നു.  അവളുടെ മിഴികൾ എന്നെ നോക്കി ചിമ്മുന്നുണ്ടായിരുന്നു.
ഞാനൊന്ന് പുഞ്ചിരിച്ചു
അവളെന്റെ അടുക്കലേക്ക് വന്ന് വണ്ടിയിൽ കയറിയിരുന്നു. ഞാനൊന്ന് പറയുകയോ എന്നോടൊന്ന് ചോദിക്കുകയോ ചെയ്യാതെയുള്ള അവളുടെ ആ പ്രവർത്തി കണ്ട് ഞാനൊന്ന് അമ്പരന്നു.
'എന്താ മാഷേ അട്ടം നോക്കുന്നത്'
'ഏയ് ഒന്നുല്ല.. നിന്റെ പേര് പറഞ്ഞില്ലല്ലോ നീ..'
'പറയാലോ.. മാഷ് വണ്ടി വിട്'
വണ്ടി ഒരല്പം മുന്നോട്ടെക്ക് ചലിപ്പിച്ചപ്പോൾ അവളുടെ കുഞ്ഞു കൈകൾ എന്റെ പൊക്കിളിൽ വന്ന് ബെൽറ്റ് പോലെ വട്ടമിട്ടു.
അവളുടെ ഇറുക്കിപിടിച്ചുള്ള ഇരുത്തം എന്നെ വിസ്മയിപ്പിച്ചു.
പെട്ടെന്ന്..
 (തുടരും)
        
യാസി 
ബാല്യകാലസഖി                


0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top