• FEATURED POSTS
  • LATEST POSTS
  • SERVICES
Header Ads

സ്വർഗ്ഗത്തിലേക്കുള്ള വഴിക്കിടെ... | ബാല്യകാലസഖി| balyakaalasakhi

സ്വർഗ്ഗത്തിലേക്കുള്ള വഴിക്കിടെ...




രാത്രിയുടെ കരങ്ങൾ ലോകത്തെ ഉറക്കിയിരിക്കുന്നു..ഞാൻ മാത്രമല്ല എന്നേക്കൂടാതെ മറ്റ് രണ്ട് പേരുമുണ്ട് ആ വഴിയിലൂടെ നടക്കാൻ.മുഖംമൂടിയണിഞ്ഞ ഒരു ശക്തിയാണ് ഞങ്ങളെ അത്രയും നേരം അവിടേക്ക് കൂട്ടിക്കൊണ്ട് ചെന്നത്...
പെട്ടെന്നാണ് നടത്തയുടെ  അവസാനം കുറിച്ചുകൊണ്ട് വലിയ രണ്ട് കവാടങ്ങൾക്ക് മുന്നിൽ ഞങ്ങളെ അയാൾ കൊണ്ടെത്തിച്ചത്...
അശരീരിയുടെ ഗന്ധമെങ്ങും മണക്കുന്നുണ്ട്..
അവിടം ഭൂമിയല്ല..തങ്ങൾ മരിച്ചു കഴിഞ്ഞൂവെന്ന് മനസ്സിലാക്കാൻ ഏറെ പ്രയാസമായിരുന്നില്ല..കൂടെ നടന്നവരെ ഇത്രയും നേരം ശ്രദ്ധിച്ചിരുന്നില്ല എങ്കിലും ചെറിയ ഭയം തോന്നിയപ്പോൾ ഞാൻ അവരെ നോക്കി..അവരുടെ മുഖത്തും കാണാം തങ്ങൾ ഇപ്പോഴാണ് മരിച്ചുവെന്ന് അറിഞ്ഞതിന്റെ ദുഃഖഭാവം ..എന്താ എങ്ങിനേയാ എന്ന് തിരക്കാൻ അടുത്തേക്ക് നീങ്ങിയപ്പോഴേക്കും ആ രണ്ട് കവാടങ്ങളും പതിയെ തുറന്നു..ജീവനുള്ളപ്പോൾ പറയുന്നത് പോലെ തന്നെ നന്മ ചെയ്തവരുടെ സ്വർഗ്ഗവും മറ്റേത് പേരു പോലും ഉച്ചരിക്കാൻ നമ്മള്ക്ക് താൽപര്യമില്ലാത്ത നരകവുമായിരുന്നു...
ഞങ്ങളെ കണ്ട് സ്വർഗ്ഗ കവാടത്തെ ചൂണ്ടിക്കാണിച്ച് കൊണ്ട് ആ മുഖം മൂടിയണിഞ്ഞ ശക്തി നടന്നു..പിന്നാലെ ഞങ്ങളും..
മനുഷ്യൻന്മാർക്കിടയിൽ ചെയ്ത നന്മയാവാം സ്വർഗ്ഗത്തിലേക്ക് കടന്നത്...ഇത്രയൊക്കെ നല്ലത് ചെയ്തിട്ടുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ അഭിമാനത്തോടെ ചോദിച്ചൂ..എന്നെപ്പോലെ മറ്റ് രണ്ട് പേരും വളരെയേറെ സന്തോഷവാരായിരുന്നു..ഭൂമിയിൽ നിന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ട് പിരിഞ്ഞ് വന്ന വിഷമമായിരുന്നില്ല..മരണത്തിന് ശേഷവും സുഖമോടെ സ്വർഗ്ഗത്തിൽ ജീവിക്കാമെല്ലോ എന്ന അതിയായ ആഗ്രഹത്തിന്റെ തെളിച്ചമായിരുന്നൂ മൂവരിലും.
ഞങ്ങളുടെ ജന്മദിനം ആഹോഷിക്കാൻ തിടുക്കം കൂട്ടുന്ന ചിലരേയും അവിടെ കണ്ടു.
ഇത് ഭൂമിയിൽ നിന്നും ഏഴാകാശങ്ങള്ക്കുമപ്പുറമുള്ള ദെെവസന്നിദി.മരിച്ചവരുടെ ആത്മാക്കളെ അവരുടെ മരണകാരണത്താൽ വ്യത്യസ്ത സെക്ഷനുകളായി തരം തിരിച്ചിരിക്കുന്നു.വാർദ്ദക്യം,പ്രണയം,ആക്സിടന്റുകള്...അങ്ങനെ പലതരത്തിൽ ഞങ്ങളവിടെ കണ്ടു...അവിടങ്ങളിൽ ഭൂരിഭാഗവും ചെറുപ്പക്കാരും ചെറുപ്പക്കാരികളുമായിരുന്നു..
എങ്ങനെയാണ് താൻ മരിച്ചത് എന്നറിയാനുള്ള തിടുക്കത്തിലായിരുന്നു ഞാനടക്കം രണ്ടുപേരും.. പെട്ടെന്ന് ഞാൻ എന്റെ ഭൂമിയിലേക്ക് നോക്കി..
പാതിതുറന്ന ജനാലക്കരികിലെ പാതിയണഞ്ഞ നിലവിളക്ക്..അന്നുമിന്നും ഊർജ്ജം പകർന്നിരുന്ന ചുവന്ന പട്ടിനോടൊപ്പം പോസ്റ്റുന്മേൾ കരിങ്കൊടിയും..ആദ്യമേ താഴേക്ക് നോക്കിയിരുന്നെങ്കിൽ ഒരുപക്ഷേ മരിച്ചൂവെന്ന് നേരത്തെ ഉറപ്പ് വരുത്താമായിരുന്നു..
വീട്ടിൽ നല്ല തിരക്കാണ് ...സ്നേഹിച്ചവരൂം സ്നേഹം നടിച്ചവരും ഇത്തിരി കള്ളത്തരത്തോടെ കണ്ണീർ വാർക്കുന്നു.അന്നേവരെ നല്ലത് പറയാത്തവർ ഞാൻ പോലുമറിയാത്തവയെ പറ്റി പുകഴ്ത്തുന്നു..മറ്റുചിലർ അന്നും ഇന്നും കൊന്നു തിന്നുകൊണ്ടേയിരിക്കുന്നു..ഒാർക്കണം അവിടയെ മരിച്ചിട്ടുള്ളു..ഇന്ന് മറ്റൊരു ലോകത്തെന്റെ ജന്മദിനമാണ്...
നാട്ടിലെ ദൃശ്യങ്ങള് കണ്ടപ്പോഴേക്കും കുറച്ചകലെ നടന്ന് ക്ഷീണിച്ചിരുന്നു..വിശ്രമത്തിനായൊരിടം തേടി..നിർഭാഗ്യവശാൽ അവിടെവച്ച് ഒരു ചെറുപ്പക്കാരൻ ഭൂമിയിലേക്ക് നോക്കി അതിയായി ചിരിക്കുന്നത് കണ്ടത്..
ഞാനടുത്തേക്ക് ചെന്നു...
എന്താണ് സുഹൃത്തെ ഇത്ര സ്ന്തോഷത്തോടുകൂടെ ചിരിക്കുന്നത്..താങ്ങളെങ്ങിനെയാണ് ഇവിടെയെത്തിയത്....
എന്നെ കണ്ട് ആ ചെറുപ്പക്കാരൻ അത്ഭുതത്തോടെയൊന്ന് നോക്കി... പിന്നെ ആ ചെറുപ്പക്കാരൻ പറഞ്ഞ് തുടങ്ങി...പ്രണയമാണ് എന്നേയിവിടെ എത്തിച്ചത്...
പ്രണയമോ...? ആത്മഹത്യ ആയിരുന്നല്ലേ...ഞാൻ അൽപം ഹാസ്യാത്മകമായി ആ ചെറുപ്പക്കാരനോട് ചോദിച്ചു...
യേയ് ...അല്ല...
ഇന്നും ഞാൻ ജീവിക്കുന്നു ഞാൻ സ്നേഹിച്ചവളിലൂടേ അവളുടെ ഹൃദയത്തുടിപ്പിലൂടെ... ഇന്ന് അവളിലോടുന്നത് എന്റെ ഹൃദയമാണ് ...എന്റേ രക്തമാണ്...മരിക്കാറായി കിടന്ന അവളുടെ ജീവൻ നിലനിർത്താൻ വേണ്ടി ശസ്ത്രക്രിയയിലൂടെ എന്റെ ഹൃദയം അവൾക്ക് നൽകിയിട്ടാണ് ഞാൻ ഇവിടെയെത്തിയത്.. ആത്രയും പറഞ്ഞ് പൂർത്തിയാക്കിയപ്പോഴേക്കും പുഞ്ചിരിച്ച മുഖത്തെ അസ്തമിപ്പിച്ച് കൊണ്ട് കണ്ണ് നിറഞ്ഞത്... അവന്റെ ആ പ്രണയകഥ പൂർണ്ണമായി കേൾക്കാൻ എനിക്ക് ആഗ്രഹം തോന്നി... ഞാനവനിലേക്ക് കുറച്ചുകൂടി അടുത്തേക്കിരുന്നൂ... അപ്പോഴേക്കും അവൻ പറഞ്ഞു തുടങ്ങിയിരുന്നൂ... ഞാൻ അർജ്ജുൻ...എന്റെ...
പെട്ടെന്നാണ് ഞെട്ടിയുണർന്നത്.... നാലുമണിയുടെ അലാറം ഫോണിൽ മുഴങ്ങി...
മുറിയിലെ വെളിച്ചം കത്തിച്ചു...അൽപം വെള്ളം കുടിച്ചു... ചുറ്റിലും നോക്കി...
സ്വപ്നമായിരുന്നല്ലേ...
കഥ പൂർത്തിയാക്കാൻ പറ്റാത്ത വിഷമത്തിൽ അത്രയും നാളും സ്നേഹിച്ചിരുന്ന ഫോണിണേയും നാലുമണിയേയും പഴിച്ച് കൊണ്ട് മുറിയിലെ വെളിച്ചം കെടുത്തി...
പാതിചിരിയോടെ നാലുമണി മഞ്ഞിനെ കെട്ടിപ്പുണർന്ന്കൊണ്ട് വിണ്ടും മയക്കത്തിലേക്ക് നീങ്ങി...

0 Comments

 
© 2011 BALYAKAALASAKHI INSTAGRAM
Designed by Blog Thiết Kế Share on: Download Blogger Template
Back to top